വയറ്റിലെ കൊഴുപ്പ് ഇന്നത്തെ കാലത്ത് പ്രധാന ആരോഗ്യ പ്രശ്നം തന്നെയാണ്. പലരും ഇത് സൗന്ദര്യത്തിന് ദോഷമാണെന്ന് കരുതുന്നുവെങ്കിലും ഇതിനേക്കാള്‍ ഇരട്ടിയായി ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഒന്നാണ് വയറ്റില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പ്. ഇത് വിസറര്‍ ഫാറ്റാണ്. ഇതിനാല്‍ ലിവര്‍ അടക്കമുള്ള അവയവങ്ങള്‍ക്ക് വയറ്റിലെ കൊഴുപ്പ് ദോഷം വരുത്തും. നമ്മുടെ ആഹാര ശീലങ്ങളും വ്യായാമക്കുറവും ജീവിതശൈലികളുമെല്ലാം തന്നെ ഇത്തരത്തിലെ പ്രശ്നത്തിന് കാരണമാകാറുണ്ട്. ഇവയില്‍ ശ്രദ്ധ വയ്ക്കുന്നതിനൊപ്പം തന്നെ ചില വീട്ടുവൈദ്യങ്ങള്‍ കൂടി പരീക്ഷിയ്ക്കുന്നത് ഗുണം നല്‍കും.