ലോക തൈറോയ്ഡ് ദിനമാണ് മെയ് 25ന്. പൊതുവെ സ്ത്രീകളെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് തൈറോയ്ഡ്. കഴുത്തിൻ്റെ മുൻഭാഗത്ത് കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ സുപ്രധാന ഗ്രന്ഥിയുടെ പ്രവർത്തനത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും തൈറോയ്ഡ് തകരാറിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ ആളുകളെ സഹായിക്കുന്നതിനുമാണ് തൈറോയ്ഡ് ദിനം ആഘോഷിക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥി, മെറ്റബോളിസം, വളർച്ച, ഹൃദയമിടിപ്പ് നിയന്ത്രിക്കൽ, ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം എന്നിവയിൽ നിർണായക പങ്ക് വഹിക്കുന്ന ഗ്രന്ഥിയാണ്. പ്രധാനമായും ഹൈപ്പോതൈറോയിഡിസവും ഹൈപ്പർതൈറോയിഡിസം എന്നിങ്ങനെയാണ് രണ്ട് പ്രധാന പ്രശ്നങ്ങൾ. രോഗ പ്രതിരോധവ്യവസ്ഥ തൈറോയ്ഡ് ഗ്രന്ഥിയെ ആക്രമിക്കുകയും അതിന് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നത് മൂലമോ തൈറോയ്ഡ് ക്യാൻസറിനുള്ള ചികിത്സയുടെ ഫലമായി സംഭവിക്കുന്ന കേടുപാടുകൾ മൂലമോ തൈറോയ്ഡ് പ്രവർത്തനരഹിതമായ മിക്ക കേസുകളും സംഭവിക്കാറുണ്ട്. ശാരീരിക പ്രവർത്തനങ്ങൾ, സ്ട്രെസ് മാനേജ്മെന്റ്, അയോഡിൻ, സെലിനിയം, പ്രോബയോട്ടിക്സ് എന്നിവയുൾപ്പെടെയുള്ള ഭക്ഷണക്രമം വഴി തൈറോയ്ഡ് ഹോർമോൺ വർദ്ധിപ്പിക്കുന്നതിലൂടെ തൈറോയ്ഡ് പ്രവർത്തനം സ്വാഭാവികമായും മെച്ചപ്പെടുത്താം. തൈറോയിഡിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില പാനീയങ്ങൾ നോക്കാം.















