അമിതഭാരം പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. ഒരു ഇത്തിരി വയർ ചാടുമ്പോൾ തന്നെ കണ്ണാടി നോക്കി കരയുന്നവരാണ് പലരും. കൃത്യമായ ഭക്ഷണശൈലിയും അതുപോലെ വ്യായാമവുമാണ് അമിതവണ്ണം കുറയ്ക്കാനുള്ള പ്രധാന മാർഗം. കഠിനമായ ഇച്ഛാശക്തിയും അതുപോലെ പ്രയത്നവുമാണ് ഇതിന് ഏറ്റവും ആവശ്യം. എളുപ്പത്തിൽ വണ്ണം കുറയ്ക്കാൻ ഭക്ഷണം ഉപേക്ഷിക്കുന്ന യുവതലമുറയാണ് ഇപ്പോൾ ഉള്ളത്. എന്നാൽ ഇത് ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുമെന്നതാണ് യാഥാർത്ഥ്യം. ഭക്ഷണം ഉപേക്ഷിച്ചല്ല, ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കഴിക്കുകയും അതുപോലെ അനാവശ്യ ഭക്ഷണരീതികൾ ഒഴിവാക്കിയും വേണം ഡയറ്റ് നോക്കാൻ. അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്ന തുടക്കകാർക്ക് ഫലപ്രദമായ രീതിയിൽ ചെയ്യാൻ കഴിയുന്ന ഒരു ഡയറ്റ് നോക്കാം.















