ഗര്‍ഭധാരണമെന്നത് ചിലര്‍ക്ക് എളുപ്പവും മറ്റ് ചിലര്‍ക്ക് ബുദ്ധിമുട്ടേറിയതുമായിരിയ്ക്കും. ചിലര്‍ക്ക് ഗര്‍ഭധാരണം സംഭവിച്ചാലും ഇത് നഷ്ടപ്പെടാം. ചിലര്‍ക്കാകട്ടെ, ഗര്‍ഭമില്ലാതെ തന്നെ ഗര്‍ഭധാരണം എന്ന തോന്നലുണ്ടാകാം. ഫാന്റം പ്രഗ്നന്‍സി, ഫോള്‍സ് പ്രഗ്നന്‍സി തുടങ്ങിയ പല പേരുകളിലും ഇത് അറിയപ്പെടുന്നു. ഇത്തരം ഗര്‍ഭമുള്ളവര്‍ക്ക് സാധാരണ ഗര്‍ഭധാരണ ലക്ഷണങ്ങള്‍ അനുഭവപ്പെടുമെന്നുള്ളതാണ് വാസ്തവം.ആര്‍ത്തവം തെറ്റുക, വയര്‍ വലുതാകുക, എന്തിന് കുഞ്ഞ് വയറ്റില്‍ ചവിട്ടുന്നതു പോലെയുള്ള തോന്നല്‍ പോലും ഉണ്ടാകും. അതായത് സാധാരണ ഗര്‍ഭവതിയായ ഒരു സ്ത്രീയ്ക്കുള്ള എല്ലാ തരം ലക്ഷണങ്ങളും തോന്നലുകളും. എന്നാല്‍ ഗര്‍ഭമുണ്ടാകില്ല.