മലയാളിയാളികളുടെ പ്രിയപ്പെട്ട താരമാണ് അനിഖ സുരേന്ദ്രൻ. ബാലതാരമായി സിനിമയിൽ എത്തി ഇപ്പോൾ നായിക കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ മനസിൽ തൻ്റെ സ്ഥാനം ഉറപ്പിക്കുകയാണ് താരം. മലയാളത്തിൽ മാത്രമല്ല, മറ്റ് പല ഭാഷകളിലും തൻ്റേതായ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമാണ് അനിഖ. പതിനഞ്ച് വർഷമായി അനിഖ മലയാളി സിനിമയിൽ എത്തിയിട്ട്. ഛോട്ടാ മുംബൈയിൽ മോഹൻലാലിൻ്റെ മകളായി ചെറിയൊരു വേഷത്തിലൂടെ ആണ് താരം സിനിമ രംഗത്തേക്ക് തുടക്കം കുറിച്ചത്. അതിന് ശേഷം ഒരു പിടി നല്ല റോളുകൾ ചെയ്ത് താരം തൻ്റെ സ്ഥാനം മലയാള സിനിമയിൽ ഉറപ്പിക്കുകയായിരുന്നു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിൻ്റെ പുര്സകാരവും താരത്തിന് ലഭിച്ചിട്ടുണ്ട്. മലയാളിത്തിലെ ഓ മൈ ഡാർലിങ് എന്ന സിനിമയിലൂടെ താരം നായികയാവുകയും ചെയ്തു.