Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home BUSINESS

ബി എസ്‌ ഇ, എൻ‌ എസ്‌ ഇ സൂചികകളിൽ മുന്നേറ്റം

by News Desk
April 30, 2023
in BUSINESS
0
ബി-എസ്‌-ഇ,-എൻ‌-എസ്‌-ഇ-സൂചികകളിൽ-മുന്നേറ്റം
0
SHARES
56
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> ആഭ്യന്തര വിദേശ ധനകാര്യസ്ഥാപനങ്ങൾ സംഘടിതരായി മുൻ നിര ഓഹരികൾ സ്വന്തമാക്കാൻ മത്സരിച്ചത് ബി എസ് ഇ, എൻ എസ് ഇ സൂചികകളിൽ മുന്നേറ്റം സൃഷ്ടിച്ചു. 36 ആഴ്ച്ചകളിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടമാണ് ഇൻഡക്സുകളിൽ അലയടിച്ചത്. രണ്ടര ശതമാനം കുതിച്ച് സെൻസെക്സ് 1457 പോയിൻറ്റും നിഫ്റ്റി സൂചിക 440 പോയിന്റും കയറി. വാരാന്ത്യം സെൻസെക്സിന് 61,000 നും നിഫ്റ്റിക്ക് 18,000 നും മുകളിൽ ഇടം കണ്ടെത്തി.

ആഗോള സാമ്പത്തിക മേഖലയെ പിടികൂടിയ മാന്ദ്യം രൂക്ഷമാകുമെന്ന ഭീതിയിലാണ് ധനകാര്യമേഖല. അമേരിക്കൻ ഫെഡ് റിസർവും, യുറോപ്യൻ കേന്ദ്ര ബാങ്കും പലിശ നിരക്ക് വീണ്ടും വർധിപ്പിക്കേണ്ടി വരുമെന്നാണ് സാമ്പത്തിക മേഖലയുടെ വിലയിരുത്തൽ. നാണയപ്പെരുപ്പം പിടിച്ചു നിർത്തുന്നതിൽ അമേരിക്കയ്ക്ക് നേരിട്ട തിരിച്ചടി കണക്കിലെടുത്താൽ ഈവാരം നടക്കുന്ന യോഗം പലിശ നിരക്ക് വീണ്ടും ഉയർത്താൻ ഇടയുണ്ട്. ഇൻഫർമേഷൻ ടെക്നോളജി, പൊതുമേഖലാ ബാങ്കുകൾ, മീഡിയ ഓഹരികൾ നേട്ടത്തിലാണ്. മുൻ നിര ബാങ്കിങ് ഓഹരിയായ എസ് ബി ഐ, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ഇൻഡസ് ബാങ്ക് തുടങ്ങിയവയുടെ നിരക്ക് കയറി. എം ആന്ഡ് എം, മാരുതി, ഇൻഫോസീസ് ടെക്നോളജി, ടെക് മഹീന്ദ്ര, വിപ്രോ, കോൾ ഇന്ത്യ, ഡോ. റെഡീസ് തുടങ്ങിയവയിൽ വാങ്ങൽ താൽപര്യം ശക്തമായിരുന്നു. ഫണ്ടുകൾ വിപണിയുടെ രക്ഷയ്ക്കായി രംഗത്ത് ഇറങ്ങിയതോടെ ബോംബെ സെൻസെക്സ് 59,655 പോയിൻറ്റിൽ നിന്നും 61,209 വരെ മുന്നേറി.

വാരാന്ത്യം ക്ലോസിങ് നടക്കുമ്പോൾ സൂചിക 61,112 പോയിൻറ്റിലാണ്. ഈവാരം 61,670 ലെ പ്രതിരോധം തകർത്താൽ സൂചിക 62,230 വരെ മുന്നേറാം.വിപണിയുടെ താങ്ങ് 60,090 പോയിൻറ്റിലാണ്. വിപണിയുടെ മറ്റ് സാങ്കേതിക ചലനങ്ങൾ പ്രതിദിന ചാർട്ടിൽ വിലയിരുത്തിയാൽ സൂപ്പർ ട്രെൻറ്, പാരാബോളിക്ക് എസ് ഏ ആർ തുടങ്ങിയവ ബുള്ളിഷാണ്. നിഫ്റ്റി സൂചിക 18,000 പോയിൻറ്റിന് മുകളിൽ ഇടം പിടിച്ചു. നിഫ്റ്റി മുൻവാരത്തിലെ 17,624 ൽ നിന്നും തുടക്കത്തിൽ അൽപ്പം തളർന്നങ്കിലും പിന്നീട് വിപണി കരുത്ത് നേടി 18,089 വരെ മുന്നേറിയെങ്കിലും മാർക്കറ്റ് ക്ലോസിങിൽ സൂചിക 18,065 പോയിൻറ്റിലാണ്.

ആഗോള ക്രൂഡ് ഓയിൽ വില വീണ്ടും കുറയുന്നു. ന്യൂയോർക്ക് എക്സ്ചേഞ്ചിൽ ക്രൂഡ് ഓയിൽ അവധി നിരക്കുകൾ എട്ട് വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ പ്രതിമാസ നഷ്ടത്തിലാണ്. ഒപ്പെക്ക് ഉൽപാദനം കുറക്കാൻ തീരുമാനിച്ചിട്ടും പ്രതിസന്ധി രൂക്ഷമാക്കുന്നു. ചൈനീസ് മാന്ദ്യവും റഷ്യൻ‐ഉക്രൈയിൻ യുദ്ധവും ആഗോള എണ്ണ മാർക്കറ്റിൻറ്റ കുതിപ്പിനെ തടഞ്ഞു. വാരാന്ത്യം എണ്ണ വില ബാരലിന് 80 ഡോളറിലാണ്. രാജ്യാന്തര വിപണിയിൽ തുടർച്ചയായ രണ്ടാം വാരത്തിലും സ്വർണത്തിന് 2000 ഡോളറിന് മുകളിൽ ഇടം പിടിക്കാനായില്ല. ഉയർന്ന തലത്തിലെ വിൽപ്പന സമ്മർദ്ദം മൂലം ട്രോയ് ഔൺസിന് 20048 ഡോളറിൽ നിന്നും വാരാന്ത്യം 1990 ഡോളറായി താഴ്ന്നു.

Previous Post

ജമ്മു– കശ്‌‌മീരിൽ ഉടൻ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടത്തണം: സിപിഐ എം

Next Post

ഡിങ് ലിറൻ ലോക ചെസ്‌ ചാമ്പ്യൻ; ചൈനയിൽ നിന്നുള്ള ആദ്യ ലോക ചാമ്പ്യൻ

Related Posts

ആടിയുലഞ്ഞ്-ഓഹരി-ഇൻഡക്സുകൾ…-സ്‌റ്റോക്ക്‌-റിവ്യൂ
BUSINESS

ആടിയുലഞ്ഞ് ഓഹരി ഇൻഡക്സുകൾ… സ്‌റ്റോക്ക്‌ റിവ്യൂ

October 7, 2024
70
സ്വർണവിലയിൽ-റെക്കോർഡ്-വർധന;-വില-57,000-രൂപയിലേക്ക്
BUSINESS

സ്വർണവിലയിൽ റെക്കോർഡ് വർധന; വില 57,000 രൂപയിലേക്ക്

October 4, 2024
91
യുദ്ധഭീതി-:-ഓഹരിവിപണിയില്‍-കനത്ത-നഷ്ടം
BUSINESS

യുദ്ധഭീതി : ഓഹരിവിപണിയില്‍ കനത്ത നഷ്ടം

October 4, 2024
70
സ്വര്‍ണവിലയില്‍-വീണ്ടും-കുതിപ്പ്;-പവന്-400-രൂപ-വര്‍ധിച്ചു
BUSINESS

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 400 രൂപ വര്‍ധിച്ചു

October 2, 2024
72
കേരള-മുന്നേറ്റം;-രണ്ടര-വർഷത്തിനകം-93000-വനിതാ-വ്യവസായ-സംരംഭകർ-3,00,227-ചെറുകിട-യൂണിറ്റുകൾ
BUSINESS

കേരള മുന്നേറ്റം; രണ്ടര വർഷത്തിനകം 93000 വനിതാ വ്യവസായ സംരംഭകർ 3,00,227 ചെറുകിട യൂണിറ്റുകൾ

October 1, 2024
79
സ്വർണവിലയിൽ-നേരിയ-കുറവ്;-പവന്-കുറഞ്ഞത്-120-രൂപ
BUSINESS

സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 120 രൂപ

September 30, 2024
64
Next Post
ഡിങ്-ലിറൻ-ലോക-ചെസ്‌-ചാമ്പ്യൻ;-ചൈനയിൽ-നിന്നുള്ള-ആദ്യ-ലോക-ചാമ്പ്യൻ

ഡിങ് ലിറൻ ലോക ചെസ്‌ ചാമ്പ്യൻ; ചൈനയിൽ നിന്നുള്ള ആദ്യ ലോക ചാമ്പ്യൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.