അസ്താന (കസാഖ്സ്ഥാൻ)> ചൈനയിൽ നിന്നുള്ള ആദ്യത്തെ ചെസ് ലോക ചാമ്പ്യൻ ആയി ഡിങ് ലിറൻ. റഷ്യൻ ഗ്രാൻഡ് മാസ്റ്റർ ഇയാൻ നിപോംനിഷിയെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തിയാണ് ചൈനീസ് ഗ്രാൻഡ് മാസ്റ്റർ ഡിങ് ലിറൻ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ വിജയം കരസ്ഥമാക്കിയത്. ടൈബ്രേക്കറിൽ ആദ്യ മൂന്ന് ഗെയിമുകളും സമനിലയിൽ പിരിഞ്ഞപ്പോൾ നിർണായകമായ നാലാം ഗെയിം ഡിങ് ലിറൻ വിജയിച്ചു കയറുകയായിരുന്നു.