ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. കരളിൻ്റെ പ്രവർത്തനം തകരാറിലായാൽ അത് ജീവന് പോലും ഭീഷണിയായി മാറാറുണ്ട്. ദൈനംദിന ജീവിതത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ കരളിനെ സംരക്ഷിക്കാൻ കഴിയും. പലപ്പോഴും മാറി കൊണ്ടിരിക്കുന്ന ഈ ജീവിതശൈലിയാണ് പല അസുഖങ്ങൾക്കും കാരണമാകുന്നത്. കരളിനെ സംരക്ഷിക്കാൻ അതിൻ്റെ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്. കരളിന് കേടുപാടുകൾ സംഭവിക്കുമ്പോൾ, ഭക്ഷണം ശരിയായി സംസ്കരിക്കാൻ കഴിയാതെ വരികയും ഇത് മറ്റ് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുകയും ചെയ്യും. കരളിൻ്റെ കേടുപാടുകൾ ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ്. ഓട്‌സ്, പച്ച, ഇലക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ പോലുള്ള ചില ഭക്ഷണങ്ങൾ കരളിന് ഏറെ നല്ലതാണ്. കരളിന്റെ ആരോഗ്യം നിലനിർത്താൻ അവ സഹായിക്കുന്നു. കരളിന്റെ പ്രവർത്തനത്തെ ബാധിക്കുകയും കരൾ തകരാറിലാകുകയും ചെയ്യുന്ന അമിതമായി കഴിക്കുന്നത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.















