തിരുവനന്തപുരം> ആഭ്യന്തര കലാപത്തെ തുടർന്ന് സുഡാനിൽ നിന്നും കേന്ദ്ര സർക്കാർ തിരികെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ അതത് വിമാനത്താവളങ്ങളിൽ നിന്നും സംസ്ഥാന സർക്കാരിന്റെ ചെലവിൽ കേരളത്തിലേക്ക് എത്തിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായുള്ള നടപടികൾ സ്വീകരിക്കുവാൻ കേരളീയ പ്രവാസികാര്യ വകുപ്പിനെ (നോർക്ക) ചുമതലപ്പെടുത്തുവാനും യോഗം തീരുമാനിച്ചു.















