പൊതുവില്‍ മാതാപിതാക്കള്‍ കുട്ടികളോട് പൊക്കം വെക്കാന്‍ മരത്തില്‍ തൂങ്ങികിടക്കാനും അതുപോലെ, വാതിലില്‍ തൂങ്ങിക്കിടക്കാനും നിര്‍ദ്ദേശിക്കുന്നത് കാണാം. എന്നാല്‍, കുട്ടികളിലും യുവാക്കളിലും പൊക്കം വെക്കുന്നതിന് വീട്ടില്‍ തന്നെ നിങ്ങള്‍ക്ക് ശീലിക്കാവുന്ന ചില കാര്യങ്ങളുണ്ട്.ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ഓഫീഷ്യല്‍ ഹെല്‍ത്ത് സൈറ്റില്‍ ഈ അടുത്ത് പൊക്കം വര്‍ദ്ധിപ്പിക്കുന്നതിനായി പിറ്റിയൂട്ടറി ഗ്രന്ഥിയുടെ ഉല്‍പാദനം വര്‍ദ്ധിപ്പിച്ചാല്‍ മതി എന്ന് രഖപ്പെടുത്തുകയുണ്ടായി. നമ്മളുടെ തലച്ചോറില്‍ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് പിറ്റിയൂട്ടറി ഗ്രന്ഥി. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനം മികച്ചതാക്കിയാല്‍ നിങ്ങള്‍ക്ക് പൊക്കം വെക്കും എന്നാണ് പറയുന്നത്. ഇത് കുട്ടികള്‍ക്കും 20 വയസ്സ് വരെയുള്ളവരിലുമാണ് ഫലപ്രദമായി പ്രയോഗിക്കാന്‍ സാധിക്കുന്നത്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.