വീട്ടിലെ സ്ത്രീകളെ ശ്രദ്ധിച്ചിട്ടില്ലേ ആരോഗ്യ കാര്യത്തിൽ യാതൊരുവിധത്തിലുള്ള ശ്രദ്ധയും കാണിക്കാറില്ല. സ്ത്രീകളെ സംബന്ധിച്ചടത്തോളം അവരുടെ ജീവിതത്തിൽ പല ഘട്ടങ്ങളിലൂടെ ആണ് അവർ കടന്ന് പോകുന്നത്. അതുകൊണ്ട് തന്നെ കൃത്യമായ പോഷകങ്ങൾ എല്ലാ ഘട്ടത്തിലും ശരീരത്തിന് നൽകേണ്ടത് വളരെ പ്രധാനമാണ്. ഉചിതമായ ജീവിതശൈലി മാറ്റങ്ങൾ ആരോഗ്യത്തിന് ദോഷം വരുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ കഴിയും. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് ഹോർമോണുകളെ സന്തുലിതമാക്കുകയും പ്രമേഹം, രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും പെരിമെനോപോസ് ലക്ഷണങ്ങളിൽ നിന്ന് മോചനം നേടുകയും ചെയ്യും. ദൈനംദിന ജീവിതത്തിൽ പതിവ് വ്യായാമങ്ങൾ ഉൾപപ്പെടുത്തുന്നത് ഏറെ നല്ലതാണ്. 40കളിൽ സ്ത്രീകൾക്ക് ലഭിക്കേണ്ട ആവശ്യമായ പോഷകങ്ങളെക്കുറിച്ച് പോഷകാഹാര വിദഗ്ധൻ ലവ്‌നീത് ബത്ര തന്റെ സമീപകാല ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു. 40കളിൽ സ്ത്രീകൾക്ക് ലഭിക്കേണ്ട അഞ്ച് പോഷകങ്ങൾ ഏതൊക്കെ ആണെന്ന് നോക്കാം.