ചൂട് കാലത്ത് ആരോഗ്യത്തോടെ ഇരിക്കേണ്ടത് വളരെ പ്രധാനമാണ്. നല്ല ഭക്ഷണവും നല്ല പാനീയങ്ങളും കഴിക്കാനും കുടിക്കാനും ശ്രമിക്കണം. പല തരത്തിലുള്ള അസുഖങ്ങൾ പിടിപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ് ഇത് മറികടക്കാൻ ശരിയായ ഭക്ഷണക്രമം പിന്തുടരാൻ ശ്രമിക്കണം. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ചൂട് കാലം അൽപ്പം ബുദ്ധിമുട്ടുള്ള സമയമാണ്. കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധ നൽകേണ്ടത് വളരെ പ്രധാനമാണ്. വേനൽകാലത്ത് കൂടുതൽ നേരം വ്യായാമം ചെയ്യാൻ കഴിയാത്തത് കാരണം മറ്റ് കാരണങ്ങൾ പിന്തുടർന്ന് ഭാരം നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്.