പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന, തികച്ചും നാടന്‍ രീതിയില്‍ തയ്യാറാക്കുന്ന ഒരു പാനീയമാണ് പാനകം. ചെറുനാരങ്ങ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നതെങ്കിലും ഇതില്‍ ചേര്‍ക്കുന്ന ചേരുവകള്‍ സാധാ സര്‍ബത്തില്‍ നിന്നും അല്ലെങ്കില്‍ നാരങ്ങാ വെള്ളത്തില്‍ നിന്നും വ്യത്യസസ്തമാണ്. ഇതില്‍ ഏലക്കായ, ശര്‍ക്കര, തുളസി, ജാതിക്കുരു എന്നിവയെല്ലാം തന്നെ ചേര്‍ക്കുന്നുണ്ട്.ചേരുവകള്‍ കുറച്ച് അധികം ഉണ്ടെങ്കിലും തയ്യാറാക്കി എടുക്കാന്‍ വളരെ എളുപ്പമാണ്. ഇത് കുടിച്ച് കഴിഞ്ഞാല്‍ നിരവധി ഗുണങ്ങളും നമ്മളുടെ ശരീരത്തിന് ലഭിക്കും. ദക്ഷിണേന്ത്യയിലെ പല ക്ഷേത്രങ്ങളിലും ഇത് തീര്‍ത്ഥമായും പലപ്പോഴും നല്‍കപ്പെടാറുണ്ട്. ക്ഷേത്രങ്ങളില്‍ മാത്രമല്ല, ഒരു കാലത്ത് വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് ദാഹം അകറ്റാന്‍ തയ്യാറാക്കി നല്‍കിയിരുന്ന പാനീയമാണ് ഇത്. ദാഹം മാറ്റുന്നതിനോടൊപ്പം തന്നെ ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങളും നല്‍കുന്നുണ്ട്.