മൂലക്കുരു മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന വര്‍ക്ക് ഇത് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ആയുര്‍വേദ മാര്‍ഗ്ഗങ്ങളുണ്ട്. മൂലക്കുരു ഉണ്ടാകുന്നത് തന്നെ പ്രധാനമായും വയറ്റില്‍ നിന്നും പോകാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോഴാണ്. ചിലര്‍ക്ക് ദഹനം കൃത്യമായി നടന്നില്ലെങ്കില്‍ വയറ്റില്‍ നിന്നും കൃത്യമായി പോകാതിരിക്കുകയും ഇത് മൂലക്കുരുവിലേയ്ക്ക് നയിക്കുകയും ചെയ്യും.ഇത്തരത്തില്‍ മൂലക്കുരു വരുന്നവരില്‍ മലം പോകുമ്പോള്‍ രക്തവും പോകുന്നത് കാണാം. അതുപോലെ, മലദ്വാരത്തില്‍ പൊട്ടലും ഒരു ഇറച്ചികഷ്ണം പുറത്തേയ്ക്ക് വന്നിരിക്കുന്നതും കാണാന്‍ സാധിക്കുന്നതാണ്. ഇത് കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ചിലര്‍ ഓപറേഷന്‍ ചെയ്ത് നീക്കുന്നതും കാണാം. എന്നാല്‍, തികച്ചും ആയുര്‍വേദ മാര്‍ഗ്ഗത്തിലൂടെ നിങ്ങള്‍ക്ക് ഇത് മാറ്റി എടുക്കാവുന്നതാണ്. ഇതിനായി മരുന്നല്ല, ഈ ആഹാരങ്ങള്‍ കഴിക്കാനും അതുപോലെ, ഈ ശീലങ്ങള്‍ പിന്തുടരാനും ശ്രദ്ധിക്കുക.