തടി കൂടുന്നതിന് കാരണങ്ങള്‍ പലതുണ്ടാകാം. സ്ത്രീകളില്‍ തടി കൂടുന്നതിന് പ്രധാന കാരണമായി വരുന്ന ഒന്നാണ് തൈറോയ്ഡ്, പിസിഒഎസ് പ്രശ്‌നങ്ങള്‍. ഹോര്‍മോണ്‍ തകരാറുകളാണ് ഈ പ്രശ്‌നത്തിന് പ്രധാന കാരണമായി വരുന്നത്. ഇതിനാല്‍ തന്നെയും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യുന്നു. അമിത വണ്ണമാണ് ഇത്തരം ഹോര്‍മോണ്‍ തകരാറുകള്‍ക്കുളള പ്രധാനപ്പെട്ടൊരു പാര്‍ശ്വഫലം. പിസിഒഎസ്, ഹൈപ്പോതൈറോയ്ഡുള്ളവര്‍ക്ക് അമിത വണ്ണമുണ്ടാകുന്നത് സാധാരണയുമാണ്.