തടി കുറയാതിരിയ്ക്കുന്നത് പലര്‍ക്കുമുള്ള പ്രശ്‌നമാണ്. ഇതല്ലാതെ തന്നെ തടി എങ്ങനെയെങ്കിലും കുറച്ചാല്‍ പിന്നീട് സാധാരണ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ കൂടുന്നതാണ് മറ്റു പലര്‍ക്കുമുള്ള പ്രശ്‌നം. ഇതിനെല്ലാം പരിഹാരമായി ചെയ്യാവുന്ന ചില പ്രത്യേക ഡയറ്റുകളുണ്ട്. ഇതില്‍ ഒന്നാണ് റിവേഴ്‌സ് ഡയറ്റ് എന്നത്. റിവേഴ്‌സ് ഡയറ്റ് എന്നത് കാലങ്ങളായി പലരും പിന്‍തുടര്‍ന്ന് പോരുന്ന ഒന്നാണ് ഡയറ്റ് ആഫ്റ്റര്‍ ഡയറ്റ് എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്. ഇത് ബോഡി ബില്‍ഡിംഗ് മേഖലയില്‍ പൊതുവേ പ്രയോഗിയ്ക്കപ്പെടുന്ന ഒന്നാണ്. ശരീരഭാരം വീണ്ടും കൂടുതലാകാതെ പതിയെ കലോറി വര്‍ദ്ധിപ്പിയ്ക്കുന്ന പ്രത്യേക ഡയറ്റാണിത്. ഇത് കുറവ് കലോറിയുമല്ല, അതേ സമയം കൂടുതല്‍ അല്ലെങ്കില്‍ നോര്‍മല്‍ കലോറിയുമല്ല. ഇവയ്ക്ക് രണ്ടിനും ഇടയിലുള്ള ഒന്നാണിത്.