സ്തനാര്‍ബുദം അഥവാ ബ്രെസ്റ്റ് ക്യാന്‍സര്‍ ലോകത്തെമ്പാടും സ്ത്രീകളെ ബാധിയ്ക്കുന്ന അര്‍ബുദങ്ങളില്‍ ഒന്നാം സ്ഥാനത്ത് വരുന്ന ഒന്നാണ്. ഇത് ഇപ്പോള്‍ ചെറുപ്പക്കാരില്‍ പോലും കണ്ട് വരുന്ന ഒന്നാണ്. സ്തനാര്‍ബുദ കാരണങ്ങള്‍ പലതാണ്. ഇതില്‍ ഭക്ഷണ ശീലങ്ങളും ജീവിതശൈലികളും ഒരു പരിധി വരെ പാരമ്പര്യവുമെല്ലാം പ്രധാന കാരണങ്ങളായി വരുന്നു. സ്തനാര്‍ബുദ സാധ്യതകള്‍ തടയുന്നതില്‍ ചില ഭക്ഷണങ്ങളും പ്രധാനമാണ്. സ്തനാർബുദം വരാനുള്ള സാധ്യത കുറയ്ക്കുന്നതിന്, ആരോഗ്യകരമായ ജീവിതശൈലിയും പോഷക സമൃദ്ധമായ ഭക്ഷണക്രമവും ഒരു പരിധി വരെ സഹായിക്കും. ഇത്തരത്തിലെ ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതായിരിയ്ക്കും.