നമ്മളുടെ ശരീരത്തിന്റെ കൃത്യമായ പ്രവര്‍ത്തനത്തിന് വിറ്റമിന്‍ ഡി ആനിവാര്യമാണ്. ശരീരത്തിലേയ്ക്ക് കാല്‍സ്യം കൃത്യമായി എത്തണമെങ്കില്‍ വിറ്റമിന്‍ ഡി വേണം. കാല്‍ത്സ്യം കൃത്യമായാല്‍ മാത്രമാണ് എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആകരോഗ്യം ഉണ്ടാവുകയുള്ളൂ. നമ്മളുടെ ശരീരത്തിലേയ്ക്ക് വിറ്റമിന്‍ ഡി പ്രധാനമായും ലഭിക്കുന്നത് സൂര്യപ്രകാശത്തിലൂടെയാണ്. എന്നാല്‍, ഈ വേനലില്‍ കടുത്ത ചൂടില്‍, പലര്‍ക്കും പുറത്തിറങ്ങാന്‍ പോലും മടിയായിരിക്കും. ഈ വെയില്‍ കൊണ്ടാല്‍ ചര്‍മ്മപ്രശ്‌നങ്ങള്‍ മുതല്‍ പലതും നമ്മളെ വേട്ടയാടാന്‍ സാധ്യത കൂടുതലാണ്. എങ്കില്‍ വെയില്‍ കൊള്ളാതെ തന്നെ എങ്ങിനെ വിറ്റമിന്‍ ഡി ലഭിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? കിട്ടും. അതിന് നമ്മള്‍ ഈ കാര്യങ്ങള്‍ ചെയ്താല്‍ മതി.