കൊവിഡ് മഹാമാരി വന്നതോടെ ആണ് രോഗ പ്രതിരോധ ശേഷിയ്ക്ക് എത്ര പ്രാധാന്യമുണ്ടെന്ന് ആളുകൾ മനസിലാക്കാൻ തുടങ്ങിയത്. വീട്ടിലിരുന്ന് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ധാരാളം മാർഗങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണെങ്കിലും പലതും അത്ര പ്രയോജന പ്രദമല്ല. ദൈനംദിനത്തിൽ പ്രതിരോധശേഷി വർധിപ്പിക്കുന്ന സപ്ലിമെന്റുകൾ കഴിക്കുന്നതിനൊപ്പം ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നതിനൊപ്പം ഭക്ഷണത്തിലെ ലളിതമായ മാറ്റത്തിലൂടെ പ്രതിരോധ ശേഷി എളുപ്പത്തിൽ വർധിപ്പിക്കാൻ കഴിയും. പലപ്പോഴും നിസാരമെന്ന് വിചാരിക്കുന്ന പല കാര്യങ്ങളും വലിയ മാറ്റങ്ങളായിരിക്കും ജീവിതത്തിൽ വരുത്തുന്നത്. ദൈനംദിന ജീവിതത്തിൽ വരുത്തേണ്ട പ്രധാനപ്പെട്ട ചില മാറ്റങ്ങളെയും കഴിക്കേണ്ട ഭക്ഷണങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.















