കാലാവസ്ഥയിലെ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ പലർക്കും പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. അതികഠിനമായും ചൂടും അതുപോലെ ചില സ്ഥലങ്ങളിൽ ചെറിയ മഴയും ഉള്ളത് പെട്ടെന്ന് രോഗങ്ങൾ പിടിപ്പെടാൻ കാരണമാകാറുണ്ട്. അന്തരീക്ഷത്തിലെ ഈ പെട്ടെന്നുള്ള മാറ്റങ്ങൾ പനി, തൊണ്ട് വേദന, ചുമ തുടങ്ങി പല രീതിയിലാണ് ആളുകളെ ബാധിക്കുന്നത്. പക്ഷെ ഭൂരിഭാഗം ആളുകളും ഇത് അത്ര കാര്യമാക്കാറില്ല. എന്നാൽ ഭാവിയിൽ ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ചെറിയ രീതിയിലുണ്ടാകുന്ന ചുമയാണ് പിന്നീട് നെഞ്ചിലും തൊണ്ടയിലും കഫം കെട്ടി നിൽക്കാൻ കാരണമാകുന്നത്. കഫം കുറയ്ക്കാൻ വീട്ടിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്.