പല്ല് എടുക്കുന്നത് പലർക്കും പേടിയുള്ള കാര്യമാണ്. സാങ്കേതിക വളരെയധികം പുരഗോമിച്ചെങ്കിലും ചില സാഹചര്യങ്ങളിൽ പല്ല് എടുത്ത് കളയേണ്ട സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. പല്ല് എടുക്കുന്നത് ഏറെ വേദനയുള്ള കാര്യമാണെങ്കിലും പലപ്പോഴും പല്ല് എടുത്ത് കഴിഞ്ഞാൽ എന്തൊക്കെ കഴിക്കാം എന്നുള്ളത് പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇത്തരം സാഹര്യത്തിൽ പലരും ഡോക്ടർമാരോട് ചോദിക്കാറുണ്ട്. പല്ല് എടുത്ത് കഴിഞ്ഞാൽ കുറച്ച് ദിവസത്തേക്ക് ചെറിയ ചില അസ്വസ്ഥതകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഈ അവസരത്തിൽ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് പല്ലിന് ആശ്വാസം നൽകും. കട്ടിയില്ലാത്തതും ദ്രാവക രൂപത്തിലുമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതാണ് എപ്പോഴും നല്ലത്.















