ഒരു പ്രായം കഴിഞ്ഞാൽ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്നമാണ് പ്രമേഹം. അമിതമായ മധുരം കഴിക്കുന്നതിലൂടെ മാത്രമല്ല പ്രമേഹമുണ്ടാകുന്നത്. രക്തത്തിലെ പഞ്ചസാരയുെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ്റെ പ്രവർത്തനം നിൽക്കുമ്പോഴാണ് പൊതുവെ പ്രമേഹം ഉണ്ടാകുന്നത്. ഉത്പ്പാദിപ്പിക്കുന്ന ഇൻസുലിൻ ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴും പ്രമേഹം ഉയരാൻ സാധ്യതയുണ്ട്. കൃത്യമായി പ്രമേഹം നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ അത് മറ്റ് അവയവങ്ങളെ ബാധിക്കുകയും അതുപോലെ ജീവന് പോലും ഭീഷണിയാകാനുള്ള സാധ്യതയും കൂടുതലാണ്. പ്രമേഹ രോഗികൾ പലപ്പോഴും ഭക്ഷണത്തിൽ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. പൊതുവെ പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്, എന്നാൽ പ്രമേഹ രോഗികൾ പഴങ്ങൾ കഴിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ചോറ് മുതൽ എല്ലാ ഭക്ഷണത്തിലും നിയന്ത്രണം വയ്ക്കുന്നവർ ശ്രദ്ധിക്കാതെ പോകുന്നതും ഈ കാര്യമാണ്. ചില പഴങ്ങളിലും പച്ചക്കറികളിലും സ്വാഭാവികമായി ഉള്ള മധുരം പ്രമേഹം കൂടാൻ കാരണമാകാറുണ്ട്. പ്രമേഹ രോഗികൾ ഒഴിവാക്കേണ്ട സ്വാഭാവിക സീസണൽ പഴങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.