ചിലര്‍ക്ക് വയറില്‍ ആയിരിക്കും കൂടുതലും കൊഴുപ്പ് അടിഞ്ഞ് കൂടുന്നത്. ഇത്തരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് വേഗത്തില്‍ വയര്‍ ചാടുന്നതിലേയ്ക്കും നയിക്കുന്നു. ഇത്തരത്തില്‍ ചാടിയ വയര്‍ പലപ്പോഴും വേഗത്തില്‍ കുറയ്ക്കാന്‍ സാധിച്ചെന്ന് വരികയില്ല. നമ്മളുടെ ശരീരത്തിലെ മൊത്തത്തിലുള്ള കൊഴുപ്പ് കുറഞ്ഞാലും വയറില്‍ അടിഞ്ഞ് കൂടിയ കൊഴുപ്പ് ചിലപ്പോള്‍ കല്ലച്ച് കിടക്കുന്നത് കാണാം. ഇത്തരം കൊഴുപ്പ് കുറയ്ക്കാന്‍ വ്യായാമം സഹായിക്കും. വ്യായാമം മാത്രമല്ല, ഇതിനെ സഹായിക്കുന്ന ചില എളുപ്പ വഴികളും ഉണ്ട്. അതില്‍ തന്നെ, വളരെ പെട്ടെന്ന് ഫലം ലഭിക്കുന്ന ഒരു കറുവാപ്പട്ട വെള്ളത്തിന്റെ കൂട്ടുണ്ട്. അത് എങ്ങിനെ തയ്യാറാക്കാം എന്നും അതിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്നും നോക്കാം.