വേനല്‍ക്കാലത്തെ കടുത്ത ചൂടില്‍ നിന്നും ദാഹശമനത്തിനും പലരും വീട്ടില്‍ മോരും വെള്ളം തയ്യാറാക്കി കുടിക്കാറുണ്ട്. ആയുര്‍വേദ പ്രകാരം മോരും വെള്ളം തയ്യാറാക്കുന്നതിനും ചില ചേരുവകള്‍ ഉണ്ട്. നമ്മള് സാധാരണയായി ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും കൂടി അടിച്ച് മോരില്‍ ചേര്‍ത്ത് കുടിക്കും.ചിലര്‍ ഇഞ്ചി, ഉള്ളി, കറിവേപ്പില, പച്ചമുളക് എന്നിവ ചതച്ച് ചേര്‍ത്ത് തയ്യാറാക്കുന്നവരുമുണ്ട്. എന്നാല്‍ ആരോഗ്യത്തിന് ഗുണത്തിനും വേനല്‍ക്കാലത്ത് ശരീരരം ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്തുന്നതിനും മോരും വെള്ളം ആയുര്‍വേദ പ്രകാരം തയ്യാറാക്കി നോക്കാം. ഇത് കുടിച്ചാല്‍ ഈ ഗുണങ്ങള്‍ ലഭിക്കും.