വേനല്‍ ആരോഗ്യ പ്രശ്‌നങ്ങളും അസ്വസ്ഥതകളും ഏറെ വരുത്തുന്നവരാണ്. വേനലിനെ ചെറുക്കാന്‍ നാം പ്രധാനമായും ഉപയോഗിയ്ക്കുന്ന ഒന്നാണ് വെള്ളം എന്നത്. വെള്ളം തിളപ്പിച്ച് കുടിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. നാം വെള്ളം തിളപ്പിയ്ക്കുമ്പോള്‍ പലതരം ചേരുവകള്‍ ചേര്‍ക്കാറുണ്ട്. ഇതില്‍ പതിമുഖം, ജീരകം, ചുക്ക്, ഇഞ്ചി, കറിവേപ്പില തുടങ്ങിയ പല ചേരുവകളും ചേര്‍ക്കാറുമുണ്ട്. ഇത്തരം ചേരുവകള്‍ നാം ചേര്‍ക്കാറ് പൊതുവേ വെള്ളത്തിന് ഒരു സ്വാദ് ലഭിയ്ക്കാനായാണ്. എന്നാല്‍ നാം ഇപ്രകാരം ചേര്‍ക്കുന്ന പല ചേരുവകള്‍ക്കും കാര്യമായ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്നാണ് വാസ്തവം. ആയുര്‍വേദം പല പ്രശ്‌നങ്ങള്‍ക്കായി വേനല്‍ക്കാലത്ത് കുടിയ്‌ക്കേണ്ട് വെളളം എത്തരത്തിലുള്ളതാണെന്ന് പറയുന്നു.