ആരോഗ്യത്തിന് സഹായിക്കുന്നതില്‍ പഴങ്ങളും പച്ചക്കറികളും ഏറെ ഗുണം നല്കുന്നവയാണ്. ഇവയിലെ പല വിധ വൈറ്റമിനുകളും നാരുകളും മറ്റ് പോഷകങ്ങളുമെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഗുണം നല്കുന്നു. സീസണല്‍ ഫലങ്ങള്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരമെന്ന് വേണം പറയാന്‍. പൊതുവേ ഇതേ രീതിയില്‍ ഫലങ്ങള്‍ കഴിയ്ക്കാനാണ് ആരോഗ്യവിദ്ഗ്ധരും പറയുക. ഫലങ്ങളില്‍ ജലാംശം ധാരാളമുള്ള, സമ്മര്‍ ഫ്രൂട്ട് എന്നു പറയാവുന്ന ഒന്നാണ് തണ്ണിമത്തന്. മധുരമുള്ള, ദാഹവും വിശപ്പും പെട്ടെന്ന് ശമിപ്പിയ്ക്കുന്ന ഈ ഫലത്തിന് ആരോഗ്യ ഗുണങ്ങള്‍ പലതാണ്.