നമ്മള്‍ കറി മസാലകളില്‍ ചേര്‍ക്കുന്ന ഒരു സുഗന്ധവ്യജ്ഞനമാണ് ഗ്രാമ്പൂ. ഗ്രാമ്പൂ ആഹാരത്തില്‍ ചേര്‍ക്കുന്നതിലൂടെ നമ്മളുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങളും ലഭിക്കുന്നുണ്ട്. ഒട്ടുമിക്ക ആളുകളും പല്ലുവേദന വന്നാല്‍ ഒരു ഗ്രാമ്പൂ എടുത്ത് പല്ലിന്റെ കേട് വന്ന ഭാഗത്ത് കടിച്ച് പിടിക്കാറുണ്ട്. അല്ലെങ്കില്‍ ഗ്രാമ്പൂ ഓയില്‍ പല്ലില്‍ ഇറ്റിക്കും. ഇത്, പല്ലുവേദന കുറയ്ക്കുന്നതിനും ഓറല്‍ ഹെല്‍ത്ത് നിലനിര്‍ത്താനും സഹായിക്കുന്നുണ്ട്.എന്നാല്‍, പല്ലിന്റെ ആരോഗ്യത്തിന് മാത്രമല്ല, മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഗ്രാമ്പൂ ഉപയോഗിക്കാവുന്നതാണ്. അവ ഏതെല്ലാമെന്ന് നോക്കാം.