ആരോഗ്യത്തിന് സഹായിക്കുന്നതില്‍ ഇലകളുടെ പങ്ക് ഏറെ വലുതാണ്. നമ്മുടെ മുറ്റത്തും തൊടിയിലും ഉള്ള പല ഇലകളും പല തരത്തിലെ ആരോഗ്യ, സൗന്ദര്യ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ഇത്തരത്തില്‍ ഒന്നാണ് കറിവേപ്പില. ഏറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് കറിവേപ്പില.കറിവേപ്പിലയിൽ കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ, വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ ബി എന്നിവയാൽ സമ്പന്നവുമാണ് അവ.















