നാം പണ്ടു കാലം മുതല്‍ പറഞ്ഞ് കേള്‍ക്കുന്ന ഒന്നുണ്ട്, നേരത്തെ എഴുന്നേല്‍ക്കുകയെന്നത്. കൃത്യമായി പറഞ്ഞാല്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണരുകയെന്നത്. രാവിലെ 5 മണിയ്ക്ക് ഉണരുകയെന്ന് പറയാം. ഈ സമയത്ത് ഉണരുന്നത് എല്ലാവര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ ഗുണകരമാണ്. രാവിലെ എഴുന്നേറ്റ് പഠിച്ചാല്‍ നല്ലതു പോലെ മനസിലാകും എന്ന് പണ്ടു മുതല്‍ നാം പറഞ്ഞ് കേള്‍ക്കാറുമുണ്ട്. വാസ്തവത്തില്‍ പുലര്‍ച്ചെ ഉണരുന്നത് കൊണ്ട് നമുക്കുണ്ടാകുന്ന ഗുണങ്ങള്‍ ചെറുതല്ല. ഇതെക്കുറിച്ചറിയൂ.















