ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന്, ആരോഗ്യത്തിന് വൈറ്റമിനുകളുടെ പങ്ക് വളരെ പ്രധാനമാണ്. വൈറ്റമിന്‍ കുറവ് പലപ്പോഴും പല രോഗങ്ങള്‍ക്കും വഴി വയ്ക്കും. ശരീരത്തിന്റെ മാത്രമല്ല, ചര്‍മത്തിന്റേയും മുടിയുടേയുമെല്ലാം ആരോഗ്യത്തിന് ഇതേറെ പ്രധാനമാണ്. ഇന്നത്തെ കാലത്ത് പലരേയും ബാധിയ്ക്കുന്ന ഒന്നാണ് വൈറ്റമിന്‍ ഡി കുറവ്. കൊവിഡ് കാലത്ത് അടച്ചിരുന്നതിനാല്‍ ഇതിന് ശേഷം ഈ പ്രശനവും കൂടുതലാണ്. കുട്ടികള്‍ക്ക് പോലും വൈറ്റമിന്‍ ഡി കുറവ് അനുഭവപ്പെടുന്നു. വൈറ്റമിന്‍ ഡി (vitamin) കുറവ് ആരോഗ്യത്തേയും ചര്‍മത്തേയും മുടിയേയുമെല്ലാം പല തരത്തിലും ബാധിയ്ക്കുന്ന ഒന്നാണ്. നമ്മുടെ ജീവിതത്തെ പല തരത്തിലും ബാധിയ്ക്കുന്ന ഇത് ലൈംഗികാരോഗ്യത്തേയും ബാധിയ്ക്കുന്ന ഒന്നാണ്. ഏതെല്ലാം വിധത്തിലാണ് സെക്സ് ജീവിതത്തെ വൈറ്റമിന്‍ ഡി കുറവ് ബാധിയ്ക്കുന്നത് എന്നറിയൂ.