ജീവിതശൈലി രോഗങ്ങളായി മാറിയിരിക്കുകയാണ് ബിപിയും പ്രമേഹവുമൊക്കെ. നാൾക്ക് നാൾ ഇതുള്ളവരുടെ എണ്ണം വർധിക്കുന്നതും ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയും പല ദുശീലങ്ങളുമാണ് ഇത് കൂടാനുള്ള പ്രധാന കാരണങ്ങൾ. ഇത്തരം രോഗമുള്ളവർക്ക് ഉള്ളിൽ ലിപിഡ് ഘടകങ്ങൾക്കൊപ്പം കൊളസ്ട്രോളും അമിതവണ്ണവും വർധിക്കാനുള്ള സാധ്യത കൂടുതലാണ്. രക്തപരിശോധനയിലൂടെ ഇത്തരം രോഗങ്ങൾ കണ്ടെത്താൻ സാധിക്കുന്നത്. ഹൃദയാഘാതം പക്ഷാഘാതം തുടങ്ങി ജീവൻ ഭീഷണിയാകുന്ന പല രോഗങ്ങളിലേക്ക് നയിക്കാനും കൊളസ്ട്രോളിന് കഴിയും.