ആര്‍ത്തവമെന്നത് സ്ത്രീ ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക പ്രക്രിയയാണ്. സ്ത്രീ ശരീരത്തെ പ്രത്യുല്‍പാദനത്തിന് തയ്യാറാക്കുന്ന ഒന്ന്. ആരോഗ്യമുള്ള പ്രത്യുല്‍പാദന വ്യവസ്ഥയുടെ അടയാളം കൂടിയാണ് ആര്‍ത്തവം,തുടര്‍ന്നുണ്ടാകുന്ന ഓവുലേഷന്‍ എന്നിവയെല്ലാം തന്നെ. ആര്‍ത്തവം തുടങ്ങുന്നത് പൊതുവേ പ്യൂബേര്‍ട്ടി എന്നും അവസാനിയ്ക്കുന്നത് മെനോപോസ് എന്നുമുള്ള പദങ്ങളോടെയാണ് വിവരിയ്ക്കപ്പെടുന്നത്. പെണ്‍കുട്ടികളില്‍ പണ്ടു കാലത്ത് 12-14 വയസിലാണ് പ്യുബര്‍ട്ടി അഥവാ ആര്‍ത്തവാരംഭമെങ്കില്‍ ഇന്നത്തെ കാലത്ത് 9-10 വയസില്‍ തന്നെ ആദ്യാര്‍ത്തവം സംഭവിയ്ക്കുന്നു. പൊതുവേ നേരത്തെ ആരംഭിയ്ക്കുന്ന ആര്‍ത്തവം ആരോഗ്യകരമല്ലെന്ന് മെഡിക്കല്‍ സയന്‍സ് പറയുന്നു. ഇത്തരക്കാരില്‍ ഹോര്‍മോണ്‍ തകരാറുകള്‍ക്ക് സാധ്യതയേറെയാണ്. ആര്‍ത്തവം നേരത്തെയാകുന്നതിന് കാരണങ്ങള്‍ പലതുമുണ്ട്. ഇത്തരം ചില കാരണങ്ങളെക്കുറിച്ച് Dr Amit Gupta (Senior Consultant Paediatrician & Neonatologist, Motherhood Hospital, Noida) വിവരിയ്ക്കുന്നു.















