കുവൈറ്റ് സിറ്റി > കുവൈറ്റിൽ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ആശുപത്രി ശൃംഖല ആയ സൂപ്പർ മെട്രോ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റർ ഫഹാഹീൽ ബ്രാഞ്ച് മക്ക സ്ട്രീറ്റിൽ 24ന് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്നു. ഉച്ചയ്ക്ക് മൂന്നിനാണ് ഉദ്ഘാടനം.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആകർഷണീയമായ ഓഫറുകളും മെട്രോ മെഡിക്കൽ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫുൾ ബോഡി ചെക്ക് അപ്പ് പാക്കേജ് 10 കുവൈറ്റി ദിനാർ, ഉദ്ഘാടന തിയ്യതി മുതൽ മൂന്നു മാസക്കാലത്തേക്കു ഡോക്ടർമാരുടെ സൗജന്യ പരിശോധന, മറ്റ് എല്ലാ നടപടിക്രമങ്ങൾക്കും 40% ഡിസ്കൗണ്ട് , മരുന്നുകൾക്ക് 10 % ഡിസ്കൗണ്ട് തുടങ്ങിയ ഓഫറുകൾ ഉണ്ടായിരിക്കുന്നതാണ്
ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 6 മണിമുതൽ പുലർച്ചെ 2 മണിവരെ മെഡിക്കൽ സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്താം, എംആർഐ, സി.ടി. സ്കാനുകൾ, ഡേ കെയർ സർജറി, എൻഡോസ്കോപ്പി, കാർഡിയോളജി, ന്യുറോളജി, ഐ. വി. എഫ്., യൂറോളജി, ഇന്റെർണൽ മെഡിസിൻ,പീഡിയാട്രിക്സ്, ഇ. എൻ. ടി., ഐ സ്പെഷ്യലിസ്റ് തുടങ്ങീ എല്ലാവിധ പ്രധാന ഡിപ്പാർട്മെന്റുകളും ഉൾക്കൊള്ളിച്ച് നവീന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മെട്രോ മാനേജ്മന്റ് വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മുസ്തഫ ഹംസ (ഗ്രൂപ്പ് ചെയര്മാൻ ആൻഡ് സിഇഒ), ഇബ്രാഹിം കുട്ടി ( മാനേജിങ് ഡയറക്ടർ ), ഡോ: ബിജി ബഷീർ (മാനേജിങ് പാർട്ണർ ) ഡോ: അഹമ്മദ് അൽസിമി (മാനേജ്മന്റ്), ഇബ്രാഹിം , ഡോ. അമീർ അഹമ്മദ് (മാനേജ്മെന്റ് ) തുടങ്ങിയവർ പത്ര സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.















