നാഗ്പൂരില്‍ ഒരു വര്‍ഷം മുന്‍പ് ഒരു യുവാവിന് ഹാര്‍ട്ട് അറ്റാക്ക് വന്നു. അതും തന്റെ പങ്കാളിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സമയത്താണ് അറ്റാക്ക് വന്ന് ഈ യുവാവ് മരണപ്പെട്ടത്. ഇന്ന് ചെറുപ്പക്കാരില്‍ വരെ പലകാരണങ്ങളാല്‍ അറ്റാക്ക് വരുന്നുണ്ടെങ്കിലും അതില്‍ ലൈംഗിക ബന്ധവും അറ്റാക്കിലേയ്ക്ക് നയിക്കുമോ എന്ന സംശയം പലരിലും വരാം. ഇത്തരത്തില്‍ ലൈംഗിക ബന്ധത്തിനിടയില്‍ അറ്റാക്ക് വന്ന കേസുകള്‍ ലോകത്തിന്റെ പല ഭാഗത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടും ഉണ്ട്.