കറുത്ത വസ്തുക്കളോട് ഭയം, കറുത്ത നിറത്തോട് ഭയം, മെലാനോഫോബിയ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് ഒരു തരം ഫോബിയ തന്നെയാണ്. കറുപ്പിനോട് അസാധാരണമായ ഭയം. പൊതുവേ ചിലര്‍ക്ക് ചില കാര്യങ്ങളോടോ ചില നിറങ്ങളോടോ ഇഷ്ടക്കുറവും ചെറിയ ഭയവും ഒക്കെയുണ്ടാകാം. എന്നാല്‍ വല്ലാത്ത ഭയമാകുമ്പോഴാണ് ഇത് ഒരു ഫോബിയയായി മാറുന്നത്. പലര്‍ക്കും ഒരു ഫോബിയയുണ്ടെങ്കില് ഇതിനോട് അനുബന്ധമായി പല ഫോബിയകളുമുണ്ടാകുന്നു. മെലാനോഫോബിയ (Melanophobia) ഉള്ള ചിലര്‍ക്ക് മറ്റ് ചില ഫോബിയകളുമുണ്ടാകാന് സാധ്യതകളേറെയാണ്. ഓട്ടോഫോബിയ (Autophobia) അതായത് ഒററയ്ക്കിരിയ്ക്കാനുള്ള ഭയം, ക്രോമോഫോബിയ ( Chromophobia) -നിറങ്ങളോടുള്ള ഭയം, നിക്ടോഫോബിയ (Nyctophobia) -ഇരുട്ടിനോടുള്ള ഭയം, സംഹൈനോഫോബിയ (Samhainophobia)-ഹലോവീനോടുള്ള ഭയം, സെലീനോഫോബിയ (Selenophobia) -ചന്ദ്രനോടുള്ള ഭയം, താന്തോഫോബിയ (Thanatophobia)-മരണത്തോടുള്ള ഭയം എന്നിങ്ങനെയുളള പല ഫോബിയകളും മെലാനോഫോബിയ ഉള്ളവര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള ഫോബിയകളാണ്.