ഇന്ന് നിരവധി ദമ്പതികളാണ് കുട്ടികള്‍ ഉണ്ടാകാത്തതിന്റെ പേരില്‍ ദുഃഖം അനുഭവിക്കുന്നത്. എന്നാല്‍, കൃത്യമായ ചികിത്സയിലൂടെ പലപ്പോഴും പലരുടേയും ഇത്തരം പ്രശ്നങ്ങള്‍ മാറ്റിയെടുക്കാന്‍ സാധിക്കുന്നതാണ്. അതിനുമുന്‍പ് നിങ്ങള്‍ക്ക് എന്തുകൊണ്ട് കുട്ടികള്‍ ഉണ്ടാകുന്നില്ല എന്ന കാരണം കണ്ടെത്തണം.എന്നാല്‍, കുട്ടികള്‍ ഇല്ലെങ്കില്‍ പൊതുവില്‍ പഴി കേള്‍ക്കുന്നത് മൊത്തം സത്രീകളാണ്. പലര്‍ക്കും ഇത് സ്ത്രീയുടേയും പുരുഷന്റേയും പ്രശ്നം കൊണ്ട് ഉണ്ടാകാം എന്ന് മനസ്സിലാക്കുന്നില്ല. ഇത്തരം ചിന്തകള്‍ സമൂഹം വെച്ച് പുലര്‍ത്തുന്നത് പല ദാമ്പത്യത്തിലും വിള്ളല്‍വരെ ഉണ്ടാക്കുന്നുണ്ട്.ഇന്ന് മിക്കവരിലും കുട്ടികള്‍ ഉണ്ടാകാത്തതിന് പ്രധാന കാരണമായി കാണപ്പെടുന്നത് താഴെ പറയുന്ന ചില കാര്യങ്ങളാണ്.