നടുവേദനയും കാലു വേദനയുമെല്ലാം പലരേയും അലട്ടുന്ന പ്രശ്നങ്ങള്‍ തന്നെയാണ്. ചിലപ്പോഴെങ്കിലും നടുവില്‍ നിന്നും കാലുകളിലേയ്ക്ക് ഇറങ്ങുന്ന വേദന പലരേയും അലട്ടാറുണ്ട്. ഇത് കാലുവേദന അല്ലെങ്കില്‍ നടുവേദന എന്ന ഗണത്തില്‍ പെടുത്താവുന്ന വേദനയല്ല. സയാറ്റിക്ക പെയിന്‍ (Sciatica Pain: )എന്നാണ് ഇതിനെ പറയുന്നത്. നട്ടെല്ലില്‍ നിന്നുമുള്ള സയാറ്റിക് നാഡിയിലുണ്ടാകുന്ന സമ്മര്‍ദമാണ് ഇത്തരം വേദനയ്ക്ക് കാരണമായി വരുന്നത്. ഇത് നടുവില്‍ നിന്നും തുടങ്ങിയ ഇരു കാലുകളിലേയ്ക്കും നീണ്ടു പോകുന്ന നാഡിയാണ്. അരക്കെട്ടിലൂടെയും നിതംബ ഭാഗത്തൂടെയും താഴേയ്ക്ക് പോകുന്ന ഈ നാഡികളിലേല്ക്കുന്ന സമ്മര്‍ദമാണ് ഇത്തരത്തില്‍ താഴേയ്ക്ക് സഞ്ചരിയ്ക്കുന്ന വേദനയുണ്ടാക്കുന്നത്.