വിഷമിച്ചിരിക്കുമ്പോള്‍ പെട്ടെന്ന് ഒരു ചോക്ലേറ്റോ അല്ലെങ്കില്‍ ഒരു ബൗള്‍ ഐസ് ക്രീമോ കിട്ടിയാല്‍ പെട്ടെന്നെ മൂഡ് (mood) മാറുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന ചില പോഷകങ്ങള്‍ സെറോടോണിന്‍, ഡോപാമിന്‍, എന്‍ഡോര്‍ഫിന്‍ തുടങ്ങിയ സന്തോഷകരമായ ഹോര്‍മോണുകള്‍ പുറത്തുവിടുന്നതിന് കാരണമാകുന്നു. ഈ ഹോര്‍മോണുകളുടെ ഫലമായി നിങ്ങള്‍ക്ക് സന്തോഷം തോന്നിയേക്കാം. നിങ്ങള്‍ക്ക് ചില പോഷകാഹാര കുറവുകള്‍ അനുഭവപ്പെടുകയാണെങ്കില്‍, നിങ്ങളുടെ മാനസികാവസ്ഥയെയും മാനസികാരോഗ്യത്തെയും അത് മോശമായി ബാധിക്കും. ഏതൊക്കെ പോഷകങ്ങളുടെ കുറവ് നിങ്ങളുടെ മാനസികാവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.