തടിയല്ല, വയറാണ് പലര്‍ക്കും പ്രധാന പ്രശ്‌നം എന്നു പറഞ്ഞാല്‍ തെറ്റില്ല. തടി കുറഞ്ഞവര്‍ക്ക് പോലും ചാടുന്ന വയര്‍ പ്രശ്‌നം തന്നെയാണ്. ഒരു പ്രായം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് കുടവയറും സ്ത്രീകള്‍ക്ക് ചാടിയ വയറും എന്നതാണ് ഇപ്പോഴത്തെ രീതി. സ്ത്രീകള്‍ക്കാകട്ടെ, ഗര്‍ഭ, പ്രസവ പ്രക്രിയകള്‍ വയര്‍ കൂടുതല്‍ ചാടാന്‍ ഇടയാക്കുകയും ചെയ്യുന്നു. വയറ്റില്‍ കൊഴുപ്പടിയാന്‍ എളുപ്പമാണ്. മാത്രമല്ല, ഇത് വിസറല്‍ ഫാറ്റായത് കൊണ്ടു തന്നെ ആരോഗ്യത്തിന് അത്ര നല്ലതുമല്ല. വന്നടിയാന്‍ എളുപ്പവും പോകാന്‍ ബുദ്ധിമുട്ടുമുള്ള കൊഴുപ്പാണ് വയറ്റിലുള്ളത്. വ്യായാമവും ഭക്ഷണ നിയന്ത്രണവും ആരോഗ്യകരമായ ജീവിതശൈലികളുമെല്ലാം തന്നെ ചാടിയ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഒപ്പം സഹായിക്കുന്ന ചിലതുണ്ട്, ചില വീട്ടുവൈദ്യങ്ങള്‍. മുന്‍പറഞ്ഞവയ്‌ക്കൊപ്പം ഇത്തരം ചില വഴികള്‍ പരീക്ഷിയ്ക്കുന്നത് ഗുണം നല്‍കും.