മനുഷ്യന്റെ ശരീരത്തില്‍ ഉണ്ടാകുന്ന പല മാറ്റങ്ങളും പലപ്പോഴും വലിയ ഒരു രോഗാവസ്ഥയുടെ മുന്നറിയിപ്പുകളായിരിക്കും. എല്ലാ അവയവങ്ങളും കൃത്യമായി പ്രവര്‍ത്തിക്കാതെ വരുമ്പോഴാണ് പല ലക്ഷണങ്ങളും ശരീരം കാണിക്കുന്നത്. ശരീരത്തിലെ അവയവങ്ങളിൽ ഏറ്റവും പ്രധാനിയാണ് കരൾ (liver). വയറിന്റെ വലത്ത് ഭാഗത്ത് വാരിയെല്ലിന് താഴെയായാണ് കരള്‍ സ്ഥിതി ചെയ്യുന്നത്. കഴിക്കുന്ന ഭക്ഷണത്തെ ദഹിപ്പിക്കുന്നതിനും ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും കരള്‍ സഹായിക്കുന്നു. 1.5 കിലോഗ്രാമാണ് കരളിന്റെ ഭാരം. കരളിന്റെ പ്രവര്‍ത്തനം നിലച്ചാല്‍ അത് ജീവന് പോലും ഭീഷണിയാകാറുണ്ട്. ശരീരം പല സമയങ്ങളിലായി കാണിക്കുന്ന ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് കരള്‍ രോഗത്തിന്റെ (liver disease) തുടക്കമാകാം.