ജിദ്ദ> 68 വ്യത്യസ്ത രാജ്യങ്ങളെ പ്രതിനിധീകരിച്ച് 820 ഡ്രൈവർമാരും നാവിഗേറ്റർമാരും പങ്കെടുക്കുന്ന സൗദി ഡാക്കർ റാലിയുടെ തുടർച്ചയായ നാലാം പതിപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ഡിസംബർ 31 ന് ചെങ്കടലിന്റെ തീരത്തുള്ള അൽ-ബഹർ ക്യാമ്പിൽ നിന്ന് ആരംഭിക്കുന്ന റാലി , 2023 ജനുവരി 15 ന് ദമാമിലെ ഫിനിഷിംഗ് ലൈനിലെത്തും.
സൗദി മോട്ടോർസ്പോർട്സ് കമ്പനിയും അമോറി സ്പോർട്സ് ഓർഗനൈസേഷനുമാണ് ഈ റാലിയുടെ സംഘാടകർ. ഈ വർഷത്തെ റാലി ഒരു ആമുഖ ഘട്ടത്തിന് പുറമേ 14 ഘട്ടങ്ങളുണ്ട്.
വടക്കുപടിഞ്ഞാറൻ പർവതപ്രദേശങ്ങളിലെ അൽ-ബഹർ ക്യാമ്പിൽ നിന്ന് ഒരു ആമുഖ യാത്രയോടെയാണ് റാലി ആരംഭിക്കുന്നത്.
മോട്ടോർ സൈക്കിൾ വിഭാഗത്തിൽ 125, ക്വാഡ് ബൈക്ക് വിഭാഗത്തിൽ 19, കാർ വിഭാഗത്തിൽ 73, ട്രക്ക് വിഭാഗത്തിൽ 56, ടി3 ലൈറ്റ് വെഹിക്കിൾ വിഭാഗത്തിൽ 47, ടി4 ഡെസേർട്ട് വെഹിക്കിൾ വിഭാഗത്തിൽ 46 എന്നിങ്ങനെ 455 വാഹനങ്ങളാണ് ഡക്കാർ റാലിയിൽ പങ്കെടുക്കുന്നത്. , കൂടാതെ ഠ4 വിഭാഗത്തിൽ 76. ഡാകർ ക്ലാസിക്, ട്രക്ക് വിഭാഗത്തിൽ 13- വാഹനങ്ങളും പങ്കെടുക്കും പൂർണ്ണമായും സ്ത്രീകളടങ്ങുന്ന 5 സംഘങ്ങൾ ഈ റാലിയിൽ പങ്കെടുക്കും; ആകെ 54 സ്ത്രീകൾ ഡക്കാർ റാലിയിൽ പങ്കെടുക്കുന്നു, അതിൽ 34 പേർ ഡക്കാർ ക്ലാസിക് വിഭാഗത്തിലാണ് പങ്കെടുക്കുന്നത്.