ആര്‍ത്തവത്തെ കുറിച്ചും ആര്‍ത്തവ രക്തതത്തെക്കുറിച്ചും ഉച്ചത്തിൽ സംസാരിക്കാൻ മടിയുള്ള ഒരു സമൂഹത്തിലാണ് ഇന്നും നമ്മള്‍ ജീവിക്കുന്നത്. പക്ഷെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആര്‍ത്തവ രക്തത്തമാണ് സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. സ്ത്രീകള്‍ ആര്‍ത്തവ രക്തം മുഖത്ത് പുരട്ടുന്നതും കുടിക്കുന്നതുമായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ആണ് ഇത്തരത്തിലൊരു ചർച്ച നടക്കുന്നത്. മുഖ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് സ്ത്രീകള്‍ ഇത്തരത്തില്‍ ചെയ്യുന്നത്. #mensturalmasking എന്ന ഹാഷ് ടാഗിൽ പ്രചരിക്കുന്ന വീഡിയോ 6.5 ബില്യണ്‍ ആളുകളാണ് ഇതുവരെ കണ്ടത്. മുഖത്തെ മിനുസമാക്കാന്‍ വേണ്ടിയാണ് വിദേശ വനിതകള്‍ ഈ രീതി പിന്തുടരുന്നത്. എന്നാല്‍ ഇതിന് എതിരെ ആരോഗ്യ വിദഗ്ധര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഈ വിഷയത്തെക്കുറിച്ച് ന്യൂഡല്‍ഹി ജിവിഷ ക്ലിനിക്കിലെ കോസ്‌മെറ്റിക് ഡെര്‍മറ്റോളജിസ്റ്റ് ഡോ. അക്രിതി ഗുപ്ത (Dr. Akriti Gupta Cosmetic Dermatologist from Jivisha Clinic New Delhi ) സംസാരിക്കുന്നു.