പണ്ടത്തെ കാലത്ത് ഒരു പ്രായം കഴിഞ്ഞ് വന്നിരുന്ന രോഗങ്ങള്‍ പലതും ഇപ്പോള്‍ ചെറുപ്പത്തിലേ വരുന്നുവെന്നതാണ് ആരോഗ്യപരമായി ഇപ്പോള്‍ കണ്ടു വരുന്ന ഒരു ആശങ്ക. ഇതില്‍ പ്രധാനപ്പെട്ടതാണ് പ്രമേഹം അഥവാ ഡയബെററിസ് എന്നത്. ചെറുപ്പക്കാര്‍ക്ക് പോലും ടൈപ്പ് 1 പ്രമേഹവും ടൈപ്പ് 2 പ്രമേഹവുമെല്ലാം തന്നെ വരുന്നു. പാരമ്പര്യ രോഗം കൂടിയാണ് പ്രമേഹമെങ്കിലും ഇന്നത്തെ ഭക്ഷണ രീതിയും വ്യായാമക്കുറവും ജീവിത ശൈലികളുമെല്ലാം തന്നെ കുട്ടികളെപ്പോലും പ്രമേഹത്തിന്റെ അടിമകളായി മാറ്റിയിരിയ്ക്കുന്നു. പ്രത്യേകിച്ചും മലയാളികള്‍ക്കിടയില്‍, കേരളത്തില്‍ പ്രമേഹം ഏറെ വര്‍ദ്ധിയ്ക്കുന്നുവെന്നാണ് കണക്കുകള്‍.