നമ്മുടെ ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളുമുണ്ട്. വൈറ്റമിനുകളും മിനറലുകളുമെല്ലാം ഇതില്‍ പെടുന്നു. ഇവയുടെ കുറവ് പല രോഗങ്ങള്‍ക്കും കാരണമാകുന്നു. പൊതുവേ പ്രോട്ടീന്‍ ശരീരത്തിന് ആവശ്യമാണെങ്കില്‍ പോലും പലരും ഇത് മസില് ആരോഗ്യത്തിന് വേണ്ടിയെന്ന ചിന്തയുളളവരാണ്. പ്രത്യേകിച്ചും ജിമ്മിലും മറ്റും പോകുന്നവരും മസില് വളര്‍ത്താന്‍ ശ്രമിയ്ക്കുന്നവരും. ഇവര്‍ക്കല്ലാതെ പ്രോട്ടീന്‍ കാര്യമായി ആവശ്യമാണെന്ന ചിന്ത പലര്‍ക്കുമില്ല. ഇത് കുറഞ്ഞാല്‍ മസില് ആരോഗ്യത്തെ ബാധിയ്ക്കുകയേ ഉള്ളൂവെന്ന ചിന്തയും പലര്‍ക്കുമുണ്ട്. എന്നാല്‍ പ്രോട്ടീന്‍ കുറവ് പല രോഗങ്ങള്‍ക്കും വഴിയൊരുക്കുമെന്നതാണ് വാസ്തവം.