രാജ്യത്ത് പലയിടത്തും ചെങ്കണ്ണ് (pink eye) രോഗം പടര്‍ന്ന് പിടിക്കുകയാണ്. കേരളത്തിലും രോഗം സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രത നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. വളരെ വേഗത്തിലാണ് ഈ രോഗം പടരുന്നതെങ്കിലും ശ്രദ്ധിച്ചാല്‍ രോഗത്തെ തടയാന്‍ സാധിക്കും. നേത്ര പടലത്തിലുണ്ടാകുന്ന അണുബാധയാണ് കണ്‍ജന്‍ക്റ്റിവൈറ്റിസ് (conjunctivitis) എന്ന ചെങ്കണ്ണ് രോഗമുണ്ടാകാന്‍ കാരണം. ബാക്ടീരിയ മൂലമോ അല്ലെങ്കില്‍ വൈറസ് മൂലമോ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. കണ്ണിന് ചുവപ്പ് അല്ലെങ്കില്‍ പിങ്ക് നിറം, വെള്ളം വരുക, ചൊറിച്ചിലും, അസ്വസ്ഥതയും വീക്കം ഒക്കെയാണ് ഇതിന്റെ പ്രധാന രോഗലക്ഷണങ്ങള്‍. ചെങ്കണ്ണ് പടരാതിരിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം.