കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെങ്കണ്ണ് രോഗം (pink eye) പടര്‍ന്ന് പിടിക്കുകയാണ്. നിരവധി ആളുകളില്‍ രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പും ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. കണ്ണിന്റെ ഉള്ളിലെ വെള്ള പാടയില്‍ ഉണ്ടാകുന്ന അണുബാധയും നീര്‍ക്കെട്ടുമാണ് ചെങ്കണ്ണ് രോഗമെന്ന് (conjunctivitis disease)പറയുന്നത്. വൈറസ് ബാധ മൂലമോ അല്ലെങ്കില്‍ ബാക്ടീരിയ മൂലമോ രോഗമുണ്ടാകാന്‍ സാധ്യതയുണ്ട്. വെള്ള പാടയിലെ ചെറിയ രക്തക്കുഴലുകള്‍ അണുബാധ വന്ന് വീര്‍ക്കുമ്പോഴാണ് ഇത് കൂടുതല്‍ ദൃശ്യമാകുന്നത്. രോഗമുണ്ടായാല്‍ കണ്ണിന് പിങ്ക് അല്ലെങ്കില്‍ ചുവപ്പ് നിറമാകും.Also Read: പതിമുഖം ചേർത്ത വെള്ളം കുടിച്ചോളൂ പല ആരോഗ്യ ഗുണങ്ങളും കൂടെ പോരും