ആരോഗ്യത്തിന് സഹായിക്കുന്നതില്‍ ഭക്ഷണങ്ങള്‍ പ്രധാനമാണ്. ഇതു പോലെ ആരോഗ്യം (health) കളയുന്ന കാര്യത്തിലും ചില ഭക്ഷണങ്ങളുണ്ട്. ഇത് കഴിയ്ക്കുന്ന രീതിയും പ്രധാനമാകുന്നു രാവിലെ നാം ആരോഗ്യ ശീലങ്ങള്‍ തുടങ്ങണം എന്നാണ് പൊതുവേ പറയുക. വെറും വയറ്റില്‍ കഴിയ്ക്കുന്ന പലതും ഇതിന് ഗുണകരമാകുന്നു. നാം പൊതുവേ പാനീയങ്ങള്‍ കുടിച്ചാണ് ദിവസം തുടങ്ങുക. പല തരത്തില്‍ ഇവ ഉണ്ടാക്കുകയും ഉപയോഗിയ്ക്കുകയും ചെയ്യാം. രാവിലെ വെറും വയറ്റില്‍ ഒരു സ്പൂണ്‍ നെയ്യ് കഴിച്ച് ദിവസം തുടങ്ങിയാലോ. കേള്‍ക്കുമ്പോള്‍ അല്പം ബുദ്ധിമുട്ട് തോന്നുമെങ്കിലും ഇത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് രാവിലെ ഒരു സ്പൂണ്‍ നെയ്യ് കൊടുക്കുന്നത്.