ഒരു പ്രായം കഴിഞ്ഞാല്‍ പലരെയും അലട്ടുന്ന പ്രശ്‌നമാണ് പ്രമേഹം (diabetes). രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന ഈ അവസ്ഥ വളരെ അപകടകരമാണ്. ക്യത്യമായി നിയന്ത്രിച്ചാല്‍ ഹൃദ്രോഗം പോലുള്ള വലിയ പ്രശ്‌നങ്ങളിലേക്ക് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ടൈപ്പ് 1, ടൈപ്പ് 2 എന്ന് രണ്ടായി പ്രമേഹത്തെ തരംതിരിക്കാം. ചിലര്‍ക്ക് പാരമ്പര്യമായി പ്രമേഹം ഉണ്ടാകുമ്പോള്‍ മറ്റ് ചിലര്‍ക്ക് ഭക്ഷണക്രമത്തില്‍ നിയന്ത്രണമില്ലായ്മയും ജീവിതശൈലിയും കൊണ്ട് പ്രമേഹമുണ്ടാകം. പ്രമേഹം കണ്ടെത്തി കഴിഞ്ഞാല്‍ അത് നിയന്ത്രിക്കാന്‍ കൃത്യമായ ഭക്ഷണ ശൈലി പിന്തുടരേണ്ടത് വളരെ അത്യാവശ്യമാണ്. മൂന്നും നാലും നേരം ചോര്‍ മാത്രം കഴിക്കുന്നവര്‍ക്ക് ആ ശീലം പെട്ടെന്ന് ഒഴിവാക്കാന്‍ സാധിക്കില്ല. പക്ഷെ കൃത്യമായ ഭക്ഷണക്രമം പിന്തുടര്‍ന്നാല്‍ പ്രമേഹം നിയന്ത്രിക്കാം. ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റ്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. പ്രമേഹ രോഗികള്‍ ഭക്ഷണക്രമത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ ഇതാ