അബുദാബി> കേരള സോഷ്യല് സെന്റര് ബാലവേദിയുടെ ഏഴാമത് കൊച്ചുനാരായണ പിള്ള കുട്ടികളുടെ നാടകോത്സവം സംഘടിപ്പിച്ചു. കോവിഡ് മഹാമാരിയെ തുടർന്ന് രണ്ടുവർഷം നടക്കാതെ പോയ നാടകോത്സവം പുനരാരംഭിക്കുകയായിരുന്നു. മത്സരത്തിന്റെ പിരിമുറുക്കങ്ങളില്ലാതെ 5 ലഘു നാടകോത്സവത്തിൽ നാടകോത്സവത്തിൽ അരങ്ങേറിയത്.
ശക്തി ബാലസംഘത്തിന്റെ ‘ഷജർ’ ( സംവിധാനം: അൻവർ ബാബു, പ്രജീഷ് മുങ്ങത്ത്), കെ എസ് സി ബാലവേദിയുടെ ‘ഞാൻ ലുട്ടാപ്പി’ (സംവിധാനം.ബാദുഷ അഞ്ചങ്ങാടി), ‘ജമീലാന്റെ കോഴി’ ( സംവിധാനം : മണികണ്ഠൻ കെ.വി), ‘റെയിൻബോ കിക്ക് ‘ (സംവിധാനം: മനോരഞ്ജൻ, ജയേഷ് നിലമ്പൂർ), അൽ ഐൻ മലയാളി മാജത്തിന്റെ ‘ഇസം’ ( സംവിധാനം: ബാബൂസ്, റസൽ) എന്നീ നാടകങ്ങളാണ് അരങ്ങേറിയത്.
അധ്യയന ദിനങ്ങൾക്കിടയിലും റിഹേഴ്സലിനായി സമയം കണ്ടെത്തിയ കുട്ടികൾ ഓരോ നാടകവും ഉത്സവമാക്കി മാറ്റുകയായിരുന്നു. പ്രവാസലോകത്തെ കുട്ടികൾക്ക് നാടും ഭാഷയും സംസ്കാരവും അടുത്തറിയുവാൻ ഉതകുന്നതിനോടൊപ്പം അവരിലെ സർഗ്ഗവാസന കണ്ടെത്തുന്നത്തിനുള്ള വേദി കൂടിയായി മാറി നാടകോത്സവം.
നാടകത്തിൽ പങ്കെടുത്ത കുട്ടികൾക്കും അണിയറ പ്രവർത്തകർക്കും പ്രശസ്തി പത്രം നാടകാന്തൻറം വിതരണം ചെയ്യുകയുണ്ടായി, ചടങ്ങിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കെ എസ്സ് സി നടത്തിയ ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാന ദാനവും നടത്തി. നാടകോത്സവത്തോടനുബന്ധിച്ച് കെ എസ് സി ബാലവേദി പ്രസിഡന്റ് മെഹറിന് റഷീദിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് പ്രശസ്ത സിനിമ സംവിധായകൻ കുഞ്ഞുമോൻ താഹ നാടകോത്സവം ഉദ്ഘാടനം ചെയ്തു.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി പി കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ, വനിതാ വിഭാഗം കൺവീനർ പ്രജിന അരുൺ, കലാവിഭാഗം സെക്രട്ടറി നിഷാം എന്നിവർ സംസാരിച്ചു. ബാലവേദി സെക്രട്ടറി ശ്രീനന്ദ ഷോബി സ്വാഗതവും ജോയിന്റ് സെക്രട്ടറി ഇൻഷ അയൂബ് നന്ദിയും രേഖപ്പെടുത്തി.