ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്നത് മുതല്‍ മാസമുറ നിന്ന് മെനോപോസ് ആകുന്നതു വരേയും ഇന്നത്തെ കാലത്ത് സാര്‍വത്രികമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് സാനിറ്ററി പാഡുകള്‍. പണ്ട് കാലത്ത് ഉപയോഗിച്ചു വന്നിരുന്ന തുണി പാഡിനേക്കാള്‍ സൗകര്യപ്രദമായതു കൊണ്ട് തന്നെയാണ് പാഡുകള്‍ ഏറെ ജനപ്രിയമായതും. പണം ചിലവാക്കേണ്ടി വരുന്നുവെങ്കിലും പഴയ ആ തലമുറ പെട്ടെന്ന് തന്നെയാണ് പാഡിലേയ്ക്ക് മാറിയതും. പാഡിന് പകരം ഇപ്പോള്‍ ടാമ്പൂണുകള്‍, മെന്‍സ്ട്രല്‍ കപ് തുടങ്ങിയ വഴികള്‍ പലരും ഉപയോഗിയ്ക്കുന്നു.















